ആഗോള വിനിമയ ഭാഷ എന്ന നിലയിൽ ഇംഗ്ലീഷിന്റെ പ്രയോഗം പഠിപ്പിക്കുന്നതിൽ വേണ്ടത്ര ശ്രദ്ധ കാലാനുസൃതമായുണ്ടായില്ല എന്ന തൊഴിച്ചാൽ, ഒരു സർക്കാർ സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയെന്നതിൽ പ്രത്യേകിച്ചൊരു കുറവും ഞാൻ കാണുന്നില്ല.
വർഷങ്ങൾക്കിപ്പുറം സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ എന്റെ ഔദ്യോഗിക ജീവിതത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നതും കൂടുതൽ കാര്യപ്രാപ്തി പ്രകടിപ്പിച്ചിട്ടുള്ളവരിലധികവും സർക്കാർ സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയവർ എന്നുതന്നെയാണ്.
അതു കൊണ്ട് തന്നെ കേരള സ്റ്റേറ്റ് സിലബസ്സ് മോശമാണെന്നൊ ആ സ്കൂളുകൾ മോശമാണെന്നൊ എനിക്കഭിപ്രായമില്ല. അതോടെപ്പം പറയട്ടെ, ഈ മേഘലയിലേക്കെത്തുന്നതിൽ ചുരുക്കം ചിലരെങ്കിലും അദ്ധ്യാപരാവാൻ വേണ്ട പക്വതയില്ലാത്തവർ ആണ്. ഇത് പരിഹരിക്കാവുന്നതേയുള്ളൂതാനും
അഭ്യസ്തവിദ്യരായവരും സാമ്പത്തികമായി ഉന്നതിയിൽ നിൽക്കുന്നവരും ഒക്കെ എന്തിനേറെ പറയുന്നു, സർക്കാർ വിദ്യാലയത്തിലെ ആദ്ധ്യാപകർ പോലും തങ്ങളുടെ കുട്ടികളെ സ്വകാര്യ സ്കൂളുകളിലേയ്ക്ക് ( സ്വകാര്യ സിലബസ്സ് എന്ന് പറയേണ്ടിയിരിക്കുന്നു.) തള്ളിവിടുന്നു. കുറഞ്ഞ പക്ഷം ഈ സിലബസ് ഉണ്ടാക്കാൻ നിയുക്തരായ അദ്ധ്യാപകർക്കു പോലും തങ്ങൾ തയ്യാറാക്കിയ സിലബസ്സ് അധിഷ്ടിത വിദ്യാഭ്യാസത്തിൽ വിശ്വാസമുണ്ടാവേണ്ടതല്ലെ? അതിനുള്ള ധാർമിക ഉത്തരവാദിത്വം അവർക്കില്ലെന്നാണൊ?
സംസ്ഥാന സിലബസ്സ് സ്കൂളുകളോടുള്ള അയിത്തം നിങ്ങൾ അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു, പ്രീയ സഹോദരങ്ങളെ. കുറഞ്ഞ പക്ഷം സ്റ്റേറ്റ് സിലബസ്സ് ' സ്കൂളിലേയ്ക്കെങ്കിലും അയയ്ക്കാനുള്ള താല്പര്യമെങ്കിലും പ്രകടിപ്പിക്കേണ്ടത് അനിവാര്യമായിരിക്കുന്നു.
കുട്ടിയെ സ്റ്റേറ്റ് സിലബസ്സിൽ പഠിപ്പിക്കാൻ ഞാൻ തീരുമാനം എടുത്തപ്പോൾ, എനിക്കെതിരെ തിരിഞ്ഞ വർക്കിതൊരു മുപടിയായി കരുതാം.
വാൽക്കഷണം: പുതു തലമുറയിലെ വിവേകമതികളായ രക്ഷിതാക്കൾ സ്റ്റേറ്റ് സിലബസ്സ് സ്കൂളുകൾ തിരഞ്ഞെട്ടക്കാൻ സ്വയം മുന്നോട്ട് വരുന്നുണ്ട്. പൊതു വിദ്യാഭ്യാസ സമ്പ്രദായം കുറ്റമറ്റ രീതിയിൽ കാലാനുസൃതമായി പരിഷ്കരിച്ച് നിലനിർത്തുക എന്നതും അതിനെ പിന്തുണയ്ക്കുക എന്നതും ഒക്കെ വരും തലമുറയ്ക്കായി നാം ചെയ്യുന്ന വലിയ കാര്യങ്ങൾ തന്നെയാണ്.

No comments:
Post a Comment