കണ്ണൂർ റയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോം നമ്പർ ഒന്നിലെ വെജി. ഹോട്ടലിൽ നിന്നും ഉച്ചഭക്ഷണം കഴിച്ചു. സാധാരണ കണ്ടു വരുന്ന മസാലപ്പൊടികളുടെ അമിത പ്രയോഗങ്ങളൊന്നും ഇല്ലാതെ സ്വദിഷ്ടമായ ഗ്രാമീണ വെജി. ഊണ്. ആ പാചകത്തിന് പിന്നിലെ നന്മയുള്ള മനസ്സിനെ കാഷ് കൗണ്ടറിൽ അന്വോഷിച്ചു. മറുപടി ഇങ്ങനെ"അതൊരു അമ്മച്ചിയാ". അത് പറയുന്നതിലുമുണ്ട് ഒരു ഗ്രാമീണത.
നല്ല ഭക്ഷണം, എന്നു പറഞ്ഞു ബാഗ് എടുക്കുമ്പോഴേയ്ക്കും:
കാഷ് കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരി സന്തോഷത്തോടെ പാചകപ്പുരയിൽ നിന്നും ആ അമ്മച്ചിയെയും കൂട്ടി പുറത്തേയ്ക്ക് വന്നു.
"ദാ നോക്കൂ, ഇതാണ് ആ ആൾ" രണ്ട് പേരുടെ മുഖത്തും സന്തോഷം.
ഭക്ഷണം നന്നായിരിക്കുന്നു, നന്മയുണ്ടാകട്ടെ എന്നു പറഞ്ഞു നടക്കുന്നതിനിടയിൽ ഞാൻ ശ്രദ്ധിച്ചിരുന്നു.
ആ മുഹത്തെ തിളക്കം, ഒരു പക്ഷെ പ്രതീക്ഷിക്കാതെ ഒരാൾ തന്റെ പ്രവൃത്തിയെ അഭിനന്ദിച്ചതിലാവാം അതൊ ....
എസ്. റ്റി. വി. ചേർത്തല

No comments:
Post a Comment