ജോലി കഴിഞ്ഞ് വീട്ടിലെത്തി,
തന്റെ സ്മാർട്ട് ഫോണിൽ മുഴുകുകയായിരുന്ന,
പിതാവിന്റെ അടുത്തേക്ക് ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ കുട്ടി ഓടിച്ചെല്ലുന്നു;
എന്നിട്ട്;
പപ്പാ..
പപ്പാ..
ഏയ് പപ്പാ.....)
പിതാവ് : ഉം....
കുട്ടി: പപ്പാ... പപ്പാ... ഒന്നു നോക്കിയെ
പിതാവ്: ഉം... എന്താ പറയ്... പറഞ്ഞോടാ..
പപ്പയ്ക്ക് ഒരു മണിക്കൂർ ജോലി ചെയ്താൽ എത്ര രൂപ കിട്ടും പപ്പാ...?
നീ ഒന്ന് പോയേടാ,
നിന്നോട് ഞാൻ നേരത്തെ തന്നെ പറയാറുള്ളതാണ് എന്നെ ശല്യം ചെയ്യരുത് എന്ന്.
താനിതൊന്നും അറിയേണ്ടതില്ലെങ്കിലും എന്താ അവിടെ എന്ന മട്ടിൽ ടെലിവിഷൻ സീരിയലുകളിൽ മുഴുകിയിരിക്കുന്ന അമ്മ, എറു കണ്ണിട്ട് നോക്കിയെങ്കിലും പരസ്യം കഴിഞ്ഞതിനാൽ വീണ്ടും ടെലിവിഷനിലേയ്ക്ക് മുഖം തിരിച്ച് ഒഴിഞ്ഞുമാറി.
കുട്ടി: പപ്പാ...
പിതാവ്: അപ്പുറത്തെങ്ങാനും പോ.
പപ്പയക്ക് കുറച്ച് ജോലിയുണ്ടടാ...
അല്പം കഴിഞ്ഞ്
ചാറ്റിങ്ങിനിടെ തന്റെ മകന്റെ റൂമിനരികിലൂടെ നടന്നുപോയ പിതാവ് കണ്ടത് കട്ടിലിൽ കമിഴ്ന്ന് കിടക്കുന്ന തന്റെ മകനെയാണ്.
എന്താണ് അവിടെ സംഭവിക്കുന്നതിയാൻ ആ പിതാവ് തന്റെ മകന്റെ അടുത്തേക്ക് ചെന്ന്,
അവനെ തട്ടി വിളിച്ചുകൊണ്ട് അവനോട് ചോദിച്ചു.
നീ നേരത്തേ എന്താ പപ്പയോട് അങ്ങനെ ചോദിച്ചത്?
കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റ് അവൻ വീണ്ടും അതേ ചോദ്യം ആവർത്തിച്ചു
"പപ്പയ്ക്ക് ഒരു മണിക്കൂർ ജോലി ചെയ്താൽ എത്ര രൂപ കിട്ടും?"
എന്താടാ കാര്യം? എന്തിനാ ?
പറ പപ്പാ, ഉം എത്ര രൂപ കിട്ടൂന്ന്?
അതിപ്പോൾ,
ഒരു മണിക്കൂർ ജോലി ചെയ്താൽ പപ്പയ്ക്ക് 100 രൂപ കിട്ടൂന്ന് കൂട്ടിക്കൊടാ, എങ്കിൽ ?
ഓക്കെ. പപ്പാ
എങ്കിൽ പപ്പാ എനിക്കൊരു 50 രൂപ തരാമോ?
എന്തിനാ നിനക്ക് ഇപ്പൊ അൻപത് രൂപ?
പപ്പാ 50 താ.
പിതാവ് 50 രൂപ അവന് നൽകി.
അവൻ സന്തോഷത്തോടെ അത് വാങ്ങി. എന്നിട്ട് തന്റെ തലയിണയുടെ കീഴേ നിന്നും പലപ്പോഴായി കൂട്ടി വച്ചുണ്ടാക്കിയ മറ്റൊരു 50 രൂപ എടുത്തു. എന്നിട്ട് പിതാവിൽ നിന്നും വാങ്ങിയ 50 രൂപയും ചേർത്ത് 100 രൂപയാക്കി പിതാവിന് തിരികെ കൊടുത്തു.
പിതാവ്: എനിക്കെന്തിനാടാ ഇത് ഇപ്പൊ ?
ഇത് പപ്പാ എടുത്തോ 100 രുപയുണ്ട്
എന്നിട്ട്,
ഒരു മണിക്കൂർ എന്റെ കൂടെ കളിക്കാൻ വരാമോ?
നിഷ്കളങ്കമായ ആ ചോദ്യം കേട്ട് ആ പിതാവ് അവനേ ചേർത്ത് പിടിച്ചു.
ഈ കഥ പറഞ്ഞ് കഴിഞ്ഞപ്പോൾ,
കുറച്ചു നേരത്തേക്ക് ആ വേദി മുഴുവൻ
നിശബ്ദതയ്ക്ക് അടിമപ്പെട്ടിരുന്നു.
പിന്നീട് പലരും കണ്ണുകൾ തുടച്ചു കൊണ്ട് ആയിരുന്നു ആ നിശബ്ദതയ്ക്ക് വിരാമം കുറിച്ചത്.
നിർവ്വചനം അപ്രാപ്യമായ, തിരക്കിന്റെ ലോകത്ത് ജീവിക്കുന്ന നമുക്ക് ഈ കഥ ഒരു ഓർമ്മപ്പെടുത്തലാണ്. ഈ കഥ ഒരു പുനർചിന്തനത്തിനുള്ള അവസരം നമുക്ക് മുന്നിൽ തുറക്കും എന്നതിൽ തർക്കമുണ്ടാകാൻ ഇടയില്ല.
കടപ്പാട്: സോഷ്യൽ മീഡിയ മെസ്സേജിലൂടെ അജ്ഞാതനായ ഏതൊ ഒരു സുഹൃത്തിൽ നിന്നും ലഭ്യമായ ആശയം അസ്പതമാക്കി ഇങ്ങനെയൊരു കഥ ഒരു വേദിയിൽ അവതരിപ്പിക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് മാത്രം.

No comments:
Post a Comment