ഇളംതണുപ്പുള്ള പ്രഭാതത്തിൽ മൂടിപ്പുതച്ചു കിടന്നുറങ്ങുന്ന പ്രിയതമയെ സ്നേഹപൂർവ്വം തൊട്ടുണർത്തി ഞാൻ പറഞ്ഞു.......
''എഴുന്നേൽക്കൂ... എന്റെ കൂടെ യോഗ ചെയ്യാൻ വരൂ...?''
ഭാര്യ: ''ഓ... അപ്പൊ എന്റെ തടി കൂടി എന്നാണൊ നിങ്ങൾ പറയുന്നത്...?''
ഞാൻ: ''ഏയ് അല്ല... യോഗ ആരോഗ്യത്തിന് വളരെ നല്ലതാണ്...''
ഭാര്യ: ''അതായത് എനിക്കാരോഗ്യമില്ല, ഞാൻ രോഗിയാണെന്ന് അല്ലെ..?''
ഞാൻ: ''നോ, നോ, ഞാനതല്ല ഉദേശിച്ചത്... നിനക്ക് താൽപര്യമില്ലെങ്കിൽ കിടന്നോളൂ. ...''
ഭാര്യ: ''ഞാൻ മടിച്ചിയാണെന്നല്ലെ ആ പറഞ്ഞതിനർത്ഥം.....?''
ഞാൻ: ''നോക്കൂ. .. നീയെന്നെ തെറ്റിദ്ധരിച്ചു ഞാൻ....''
ഭാര്യ: ''ആഹാ ഇപ്പോൾ ഞാൻ പറഞ്ഞാൽ മനസ്സിലാകാത്തവളുമായി.....''
ഞാൻ: ''ഞാനങ്ങിനെ പറഞ്ഞില്ലല്ലൊ..?''
ഭാര്യ: ''എന്നു വച്ചാൽ ഞാൻ കള്ളിയാണെന്ന്...''
ഞാൻ: ''നീ എഴുതാപ്പുറം വായിക്കുന്നു... എന്തിനാ വെറുതെ നാംതമ്മിൽ ഈ വെളുപ്പാൻ കാലത്ത് വഴക്കടിക്കുന്നത്....''
ഭാര്യ: ''ഹോ... ഞാൻ വഴക്കാളിയുമായി അല്ലെ...."
ഞാൻ: ''ശരി ശരി ഞാൻ യോഗക്ക് പോകുന്നില്ല തീർന്നില്ലെ...?''
ഭാര്യ: ''കണ്ടൊ, അപ്പൊ അതാണ് കാര്യം യഥാർത്ഥത്തിൽ നിങ്ങള്‍ക്ക് യോഗക്ക് പോകേണ്ട... അതിന് എന്നെ കുറ്റപ്പെടുത്തുകയും വേണം അല്ലെ....?''
ഞാൻ: ''സമ്മതിച്ചു,
എന്നാല്‍ ഞാനൊറ്റക്ക് പൊയ്ക്കോളാം...ഹാപ്പി..?''
ഭാര്യ: ''അല്ലെങ്കിലും നിങ്ങൾ എവിടെയും തനിച്ചു പോയി ജോളിയാക്കാൻ ആഗ്രഹിക്കുന്നു.... സ്വാർത്ഥൻ......''
ഞാൻ: ''ദൈവത്തെയോർത്ത് നിർത്തൂ, എനിക്ക് തല കറങ്ങുന്നു....''
ഭാര്യ: ''ഞാൻ പറഞ്ഞത് ശരിയല്ലെ,നിങ്ങൾ നിങ്ങളെ കുറിച്ചു മാത്രം ചിന്തിക്കുന്നു...എന്റെ ആരോഗ്യത്തെ കുറിച്ച് എപ്പൊഴെങ്കിലും നിങ്ങൾ ഓർത്തിട്ടുണ്ടോ....ഹും. .....''
എനിക്കിപ്പോഴും മനസ്സിലാവുന്നില്ല എവിടെയാണെനിക്ക് പിഴച്ചതെന്ന്...........😝
കടപ്പാട്: സോഷ്യൽ മീഡിയയിലൂടെ ഏതൊ ഒരു സുഹൃത്തിൽ നിന്നും കൈമാറി കിട്ടിയത് എന്ന നിലയിൽ അത് ജ്ഞാതനായ ആ സുഹൃത്തിനോട് .